Thursday, March 20, 2008

കൂട്ട്‌...

എനിക്കു ചിറകുകളുണ്ട്‌,
പക്ഷെ പറക്കാന്‍ വിശാലമായൊരാകാശമില്ല
എണ്റ്റെ തൂവലുകള്‍ കൊഴിയും മുന്‍പെ
നിണ്റ്റെ ആകാശത്ത്‌ ഞാനൊന്നു പറന്നോട്ടെ... ഒരിക്കല്‍ മാത്രം?

എനിക്കു സ്വപ്നങ്ങളുണ്ട്‌,
പക്ഷെ നട്ടു വളര്‍ത്താന്‍ ഭൂമിയില്ല
എണ്റ്റെ സ്വപ്നത്തിണ്റ്റെ വിത്തുകള്‍ കെട്ടു പോകും മുന്‍പെ
നിണ്റ്റെ മണ്ണില്‍ അതൊന്നു കിളിര്‍പ്പിച്ചോട്ടെ... ഒരിക്കല്‍ മാത്രം

നിണ്റ്റെ ആകാശവും ഭൂമിയും നീ എനിക്കു തന്നു,
ഇനിയും ഒന്നു കൂടി ഞാന്‍ ചോദിച്ചോട്ടെ...
ഈ ആകാശത്തു പറക്കാന്‍ ഈ മണ്ണില്‍ കിളിര്‍ക്കാന്‍,
എനിക്കൊരു കൂട്ട്‌...

1 comment:

  1. ഒരു കൂട്ട്..
    ആകാശത്തു ചിറകും മണ്ണില്‍ വിത്തുമായി നൂറുമേനി വാക്കു വിളയിക്കുന്ന പ്രിയ കൂട്ടുകാരി എനിക്കൊരു കൂട്ട്.

    ReplyDelete