മഴയായ് വന്ന്
എന്നെ കുതിര്‍ത്തു നീ കടന്നു പോയ്...
മഴയുടെ തണുപ്പില്‍ സ്വയമലിഞ്ഞ്
പിന്നെയും നിന്‍ വരവിനായ് കാത്തിരുന്നു ഞാന്‍.
പിന്നെ കാറ്റായ് വന്നു നീ
എന്നെ തോര്‍ത്തിയുണക്കി കടന്നു പോയ്...
കാറ്റിന്‍ കുളിര്‍മ്മയുമാത്മാവിലേറ്റി ഞാന്
പിന്നെയും നിന്‍ വരവിനായ് കാത്തിരുന്നു.
പിന്നെ നീ വന്നതെന്തിന്,
എന്നെയെരിക്കുന്ന വേനലായ് വീണ്ടും?
ജീവധമനികള്‍ വറ്റി, ഹൃദയമുണങ്ങി
ഞാനിതാ തിരിച്ചു പോകുന്നു
ജീവനുറങ്ങുന്ന മണ്ണിലേക്ക്
നിശബ്ദം ഞാനിവിടെയുറങ്ങുന്നു
നിണ്റ്റെ ഓര്‍മ്മകള്‍ വിരിച്ച മൃദു ശയ്യയില്‍.
Subscribe to:
Post Comments (Atom)
nice poems.....welldone...
ReplyDeleteis this written by u....
very sweet
Thanks Happy Boy
ReplyDeleteഅതിശയലോകത്തിലെ കമെന്റിൽ നിന്ന് വന്നതാണ്.കേട്ടിട്ടില്ലാത്ത ഒരു ബ്ലോഗർ ആരാണെന്നറിയാൻ.ഈ കവിത ഇഷ്ടമായി.പക്ഷേ ധൃതിയിൽ തീർന്നപോലെ.
ReplyDeletenalla kavitha...iniyum azhuthu
ReplyDeleteThis comment has been removed by the author.
ReplyDeletehttp://hvishnu.blogspot.com/2008/10/blog-post_26.html
ReplyDelete