Friday, March 14, 2008

എന്‍റെ അക്ഷരങ്ങള്‍

എന്‍റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം:
ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിക്കുന്ന അപാരമായ ശാന്തതയുടെ ആഴക്കടലും പിന്നെ തിരകള്‍ ശബ്ദം വച്ച്‌ ഓടിക്കളിക്കുന്ന തീരക്കടലും;
അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ കാറ്റു പോലെയാകണം:
വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും പിന്നെ അരുമയായ്‌ തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും; അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ മഴ പോലെയാകണം:
ഒരു ചാറ്റല്‍ മഴപോലെ പെയ്തു തുടങ്ങി പിന്നെ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല പോലെയും; അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം:
കട്ടികൂടുന്തോറും ധവളിമയേറുന്ന, പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന...
അതെ അങ്ങനെയാകണം എന്‍റെ  ലോകവും.

5 comments:

  1. Angane thanne aakan prarthikkunnu :-)

    ReplyDelete
  2. ella poem thilum mazhaye kurechanalooo...

    i am copying this song to my heart....sorry....

    ReplyDelete
  3. Ormmakalude chaattam mazhayil
    adimude nanayunnathum
    sukrutham thanneyaanu kuttyee...

    Manassile perumazhakkaalathinte
    soundharyam muzhuvan jeevithathilum undaakatte...
    Aasamsakal...

    ReplyDelete
  4. പോസ്റ്റ് പഴയതായാലും പൊൻ‌കുഞ്ഞുതന്നെയായിരിക്കട്ടെ.
    ഇതിലുള്ള നിസ്സാരമായ ഒരേ ഒരൊറ്റ അക്ഷരത്തെറ്റ് തിരുത്തിക്കൂടേ?

    എന്തു ഭംഗിയാവും അപ്പോൾ! :)

    ReplyDelete