Wednesday, April 2, 2008

അപ്പുക്കിളി

ഇതിഹാസത്തിലെ അപ്പുക്കിളിയുടെ തലയിലെ പേനുകള്‍ എണ്റ്റെ ചിന്തകളില്‍പ്പോലും അരിച്ചിറങ്ങി അസ്വസ്ഥതയുണ്ടാക്കുന്നു. ആ കഥാപാത്രത്തെ പലരും മഹത്തരം എന്നു വിശേഷിപ്പിച്ചതു വായിച്ച്‌ വീണ്ടും എണ്റ്റെ ദിവസങ്ങള്‍ കലക്കവെള്ളം കണക്കായി. ഇപ്പോള്‍ ദാ വീണ്ടും...
മനോരമയുടെ സാഹിത്യ കൌതുകം എന്നെ അതിണ്റ്റെ സ്ഥിരം വായനക്കാരിയാക്കി. വിജയനെന്ന കഥാകാരന്‍ ഈ ഭൂമിയില്‍ നിന്നു പോയതിണ്റ്റെ മൂന്നാം വാര്‍ഷികത്തിലും മനോരമ പുതുമകള്‍ തേടിപ്പോയി, ഒരു കുട്ടിയിലൂടെ... എന്തിനാണു കുട്ടി നീയും അപ്പുക്കിളിയുടെ തലയിലെ പേനുകളെ എണ്റ്റെ ചിന്തകളില്‍ അരിച്ചു നടക്കാന്‍ കയറ്റി വിട്ടത്‌? എണ്റ്റെ ഒരു ദിവസം കൂടി കളയാനായ്‌.... മരണാനന്തര വിജയനു മൂന്നു വയസ്സ്‌... തുമ്പിയായി ഏതെങ്കിലും അപ്പുക്കിളിയുടെ കയ്യില്‍ പെട്ടു പോയൊ ആവൊ?

No comments:

Post a Comment