Saturday, May 17, 2008

'നീ' പ്രശ്നമായി (?)

നന്ദു എന്ന ബ്ളോഗര്‍ സുഹൃത്തിണ്റ്റെ കമണ്റ്റാണ്‌ ഈ പോസ്റ്റിനാധാരം. 'മാധവിക്കുട്ടിക്ക്‌ എഴുതിയത്‌' എന്ന എണ്റ്റെ ആദ്യത്തെ പോസ്റ്റില്‍ മാധവിക്കുട്ടിയെ 'നീ' എന്നു വിശേഷിപ്പിച്ചതിനെക്കുറിച്ചാണ്‌ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌. 'നീ' എന്നു എഴുത്തില്‍ ഉപയോഗിച്ചത്‌ എണ്റ്റെ കളിക്കൂട്ടുകാരി ആയതു കൊണ്ടല്ല, ബഹുമാനകുറവുകൊണ്ടുമല്ല. എഴുത്തിണ്റ്റെ സ്വഭാവികമായ ഒഴുക്കില്‍ അതു സംഭവിച്ച്‌ പോയതാണ്‌. മനസ്സിണ്റ്റെ കാല്‍പനിക ഭാവത്തില്‍ നിന്ന്‌ എഴുതിയപ്പോള്‍ പ്രായഭേദത്തെക്കുറിച്ച്‌ ചിന്തിച്ചില്ല. ഒരു രണ്ടാം വായന നടത്താന്‍ തോന്നിയില്ല, സമയവും ഉണ്ടായിരുന്നില്ല. ഒരു മത്സരത്തിനു വേണ്ടി എഴുതിയതാണിത്‌, മറന്നിരിക്കുമ്പോള്‍ ഒന്നാം സമ്മാനവും തേടിയെത്തി. അതൊരു രണ്ടാം വായനക്ക്‌ അവസരമായി, അപ്പോഴും 'നീ' പ്രശ്നമായി തോന്നിയില്ല. പിന്നെ പൊതുവെ കവിതകളിലും ആധികാരിക ഭാവമില്ലാത്ത എഴുത്തുകളിലും ബഹുമാനത്തിനനുസരിച്ച്‌ പദപ്രയോഗം വേണമൊ എന്ന കാര്യത്തില്‍ എനിക്കു ഇപ്പോഴും സംശയമുണ്ട്‌. ഈ വിഷയത്തില്‍ മറ്റ്‌ ബ്ളോഗര്‍മാരുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്‌.

12 comments:

  1. ഏറ്റവും അടുപ്പമുള്ളവരെ സംബോധന ചെയ്യാന്‍ നീ എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല .

    ReplyDelete
  2. ദൈവത്തെപ്പോലും നീ എന്നല്ലെ നാം അഭിസംബോധന ചെയ്യാറുള്ളത്....

    NB: ഇത് എന്റെ അഭിപ്രായം.

    ReplyDelete
  3. അധികം അടുപ്പമില്ലാത്തവരെ നീ എന്നു വിളിക്കരുത് എന്നാണ് എന്റെ അഭിപ്രായം..നമ്മുടെ പ്രശസ്തരായ ഗായകരെ ഒക്കെ ദാസേട്ടന്‍,ജാനകിയമ്മ,സുശീലാമ്മ എന്നു വിളിക്കുന്നവരും വെറുതേ പെരു വിളിക്കുന്നവരും ഇല്ലേ..അത് ഓരോരുത്തരുടെ മനോഭാവം പോലെ അല്ലേ വിളിക്കുന്നത്..അത്രേം പ്രായമുള്ളവരെ പേരു വിളിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് എന്തോ പോലെ തോന്നില്ലേ...എന്റെ വ്യക്തിപരമായ അഭിപ്രായം തന്നില്‍ മൂത്തവരെ ( അധികം അടുപ്പമില്ലെങ്കില്‍ ) പേരു വിളിക്കരുതു എന്നാണ്...

    ReplyDelete
  4. കാന്താരിക്കുട്ടി പറഞ്ഞതെന്നെ എനിയ്ക്കും

    ReplyDelete
  5. തന്നില്‍ മൂത്തവരെയും പരിചയമില്ലാത്തവരെയും `നീ` എന്നു വിളിക്കാമോ? അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  6. സരിജ, ഞാൻ പറഞ്ഞത് തെറ്റിദ്ധരിച്ചിട്ടില്ലാന്നു കരുതുന്നു.
    സരിജയുടെ കഴിഞ്ഞ പോസ്റ്റിലെ എഴുത്ത് എനിക്കിഷ്ടമായി. അതവിടേം പറഞ്ഞിട്ടൂണ്ട്.
    നീ എന്ന് സംബോധന യിലെ പൊരുത്തക്കേട് മാത്രമെ പറഞ്ഞുള്ളു കേട്ടോ. ഒന്നാം സമ്മാനത്തിൻ അർഹമായ എഴുത്തു തന്നെയാണ്.

    ശ്രീമതി കമലാദാസ് (കമലസുരയ്യ) ഞാൻ എന്നും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പെട്ടെന്ന് വായിച്ചപ്പോൾ “മനസ്സിന്റെ കാൽ‌പ്പനിക ഭാവ”ത്തെക്കുറിച്ചൊന്നും ചിന്തിച്ചില്ല. (അതിനു തക്ക ജ്ഞാനം ഒന്നും ഇല്ലാത്തതുകൊണ്ടാ).

    ശ്രീ ബഷീറ് വെള്ളാറക്കാട്, ഏറ്റവും അടുപ്പമുണ്ടെങ്കിൽ പ്രായം പരിഗണിക്കേണ്ടതില്ലെന്നാണോ?.

    കാന്താരിക്കുട്ടീ, “തന്നിൽ മൂത്തവരെ (അധികം അടുപ്പമില്ലെങ്കിൽ) പേരു പറഞ്ഞു വിളിക്കരുത് എന്നാണ് ” ?? അതായത് തന്നിൽ മൂത്തവരോറ്റ് അധികം അടുപ്പമുണ്ടെങ്കിൽ നീ എന്നു വിളിക്കാം എന്നല്ലെ? അച്ചൻ, തന്നിൽ മൂത്തതാണേ, നല്ല അടുപ്പവുമുണ്ടേ? കാന്താരിക്കുട്ടി അദ്ദേഹത്തെ “ നീ“ എന്നു സംബോധന ചെയ്യുമോ?.

    ഓ.ടോ: കമന്റിന് പ്രത്യേക വിന്ഡോ വേണോ ? പോസ്റ്റിനൊപ്പം തന്നെ കമന്റ് ചെയ്യുന്നതല്ലെ കൂടുതൽ സൌകര്യം?. ഒരു അഭിപ്രായം പറഞ്ഞൂന്നെയുള്ളു കേട്ടൊ. ഇതിനുത്തരം തരാൻ വേണ്ടി അടുത്ത പോസ്റ്റിടല്ലെ ! :)

    ReplyDelete
  7. ആ കഥയൊന്നു വായിച്ചു നോക്കി.അതില്‍ ഉപയോഗിച്ചിരിക്കുന്ന സന്ദര്‍ഭത്തിനനുസരിച്ച് അതൊരു കുറവായി തോന്നിയില്ല.നേര്‍ക്കു നേരുള്ള ഒരു സംഭാഷണത്തിലാണെങ്കില്‍ ശരി ബഹുമാനം ഒക്കെ വേണ്ടതു തന്നെ പക്ഷേ കഥയിലും കവിതയിലുമൊക്കെ അതു വരണമെന്ന് ഊന്നിപ്പറയുന്നതില്‍ വലിയ കാര്യമില്ലെന്നു തോന്നുന്നു.

    ReplyDelete
  8. കൃഷ്ണാ ഭഗവാനേ ‘നീ’ ഇതൊന്നും കാണുന്നില്ലേ ?
    :) :)

    ReplyDelete
  9. daivathe vare 'nee' ennu viLikkarundu.. so i think this is not an issue...

    ReplyDelete
  10. അമ്മേ മൂകാംബികേ..നീ തന്നെ ശരണം!

    ReplyDelete
  11. daivame .. nee parishudhanaavunnu ..
    balavane nee parishudhanavunnu ..
    maranamillathavane nee parishudhanaavunnu ..

    ReplyDelete