Monday, May 12, 2008

നമ്മളിതെത്രനാള്‍.... ?

അനുകൂലിക്കാതെയും പ്രതികൂലിക്കാതെയും നമ്മളിതെത്രനാള്‍.... ?
ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും പിന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും വേണ്ടി നടുറോഡില്‍ കിടക്കേണ്ടി വരുന്ന പാവം യാത്രക്കാര്‍! ദൈനംദിന സാമൂഹ്യ ജീവിതം താറുമാറാക്കാന്‍ മാത്രം ഉപകരിക്കുന്ന ഹര്‍ത്താലുകള്‍! ഇങ്ങനെയുള്ള സാമൂഹ്യ അനീതികള്‍കൊണ്ട്‌ ഇന്ത്യ തിളക്കുകയാണ്‌, തിളങ്ങുകകയല്ല. മതത്തിനും രാഷ്ട്രീയത്തിനും പുറത്തു നിന്നു ചിന്തിക്കുമ്പോള്‍ മാത്രമെ യഥാര്‍ത്ഥ നീതിയെന്തെന്നു മനസ്സിലാക്കാനാകു. ഹര്‍ത്താല്‍ നടത്തിയതുകൊണ്ടു മാത്രം ഈ രാജ്യത്ത്‌ എന്തെങ്കിലും ഒരു കാര്യം ശരിയായിട്ടുണ്ടൊ. ഇല്ല എന്നത്‌ നടത്തുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും ഒരു പോലെ അറിയാവുന്ന സത്യം. അനുകൂലിക്കാതെയും പ്രതികൂലിക്കാതെയും നമ്മളിതെത്രനാള്‍.... ?

4 comments:

  1. കൊള്ളാം നല്ല പോസ്റ്റ് .

    ReplyDelete
  2. സുഹ്രുത്തേ,

    ഉത്സവങ്ങളും പെരുന്നാളുകളും വല്ലാപ്പോഴും ഒരിക്കലല്ലേ ഉള്ളൂ.. സഹിക്കെന്നേ.. ആര്‍ക്കും അതിനെപ്പറ്റി താങ്കള്‍ക്ക് തോന്നിയതുപോലെ തോന്നും എന്നു ഞാന്‍ വിചാരിക്കുന്നില്ല.

    ReplyDelete
  3. പൌരന്മാര്‍ പ്രതികരിക്കാതിരിക്കുന്നതാണ് പ്രശ്നം. നല്ല ചിന്ത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

    ReplyDelete