Sunday, May 4, 2008

എണ്റ്റെ കൂട്ടുകാരറിയാന്‍

കൊയ്ത്തും മെതിയും ആഘോഷമാക്കിയിരുന്ന ഒരു ഗ്രാമത്തിണ്റ്റെ വിശാലതയില്‍ നിന്നാണു IT എന്ന രണ്ടക്ഷര ലോകത്തേക്ക്‌ ഞാനിറങ്ങി വന്നത്‌. കമ്മ്യുണിസം ആദര്‍ശമാക്കിയ ഒരു കുടുംബത്തില്‍ നിന്നാണ്‌ രാഷ്ട്രീയത്തിനു പുറത്തെ ലോകത്തെക്കുറിച്ചു ഞാന്‍ ആദ്യമായി ചിന്തിച്ചത്‌. ഇറക്കുമതി ചെയ്ത ആദര്‍ശങ്ങളെ മുന്‍ നിര്‍ത്തി ഭക്തിയെ ഈശ്വരനെ ഒക്കെ നിഷേധിക്കുന്ന സഖാക്കള്‍ക്കായി അവരുടെ അമ്മമാര്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നടത്തുന്ന നാടാണ്‌ നമ്മുടേത്‌. എന്തു കൊണ്ടാണ്‌ കമ്മ്യുണിസം ഈശ്വരനെ നിഷേധിക്കുന്നതെന്ന ചോദ്യത്തിനു ഇതു വരെ ഒരു സഖാവും മറുപടി പറഞ്ഞില്ല. ഒരു പക്ഷെ ഉത്തരമറിയാവുന്നവരെ ഇതുവരെ ഞാന്‍ കണ്ടെത്തിയിട്ടുണ്ടാവില്ല. ഉത്തരം കിട്ടും വരെ നമ്മുടെ സംസ്ക്കാരത്തിനനുസരിച്ചൂ ആദര്‍ശങ്ങളെ മാറ്റിയെടുക്കുന്നതില്‍ ചുമതലപ്പെട്ടവര്‍ക്കു സംഭവിച്ച മറവിയാണെന്നു വിചാരിക്കുന്നു.

4 comments:

  1. എന്താണെന്നറിയില്ല, ഞങ്ങളുടെ നാട്ടില്‍ ഞാനടക്കമുള്ള കമ്മൂണിസ്റ്റ് കാരെല്ലാം ഈശ്വരവിസ്വാസികളാണു ട്ടോ...

    ReplyDelete
  2. ee dukham manassilaakkan kazhiyunnu... kollaam...

    ReplyDelete
  3. നന്നായിരിക്കുന്നു

    ReplyDelete