Thursday, May 13, 2010

പഞ്ചഭൂതങ്ങള്‍!

ഓരോ മനുഷ്യരുടെ ഉള്ളിലും ഒരു കടലുണ്ട്.  ഒരു കടലുണ്ടാവാന്‍ ഇടം കൊടുക്കരുതെന്ന് ഞാന്‍  ആഗ്രഹിച്ചെങ്കിലും ഒരോ തുള്ളികളായ് വന്നു വീണ് പിന്നെയൊഴുകിപ്പടര്‍ന്ന് ഒരു കടലുണ്ടായത് ഞാനറിഞ്ഞിരുന്നില്ല.  അന്നു മുതല്‍ ഉള്ളില്‍ ഒരു കടലിനെയൊതുക്കി ജീവിയ്ക്കാന്‍ ഞാന്‍ പഠിച്ചു.

ഓരോ മനുഷ്യരുടെ ഉള്ളിലും ഒരഗ്നിപര്‍വ്വതമുണ്ട്. എന്റെയുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ക്കിടയില്ല എന്നു ഞാന്‍ പ്രഖ്യാപിച്ചു. വന്നു വീണ തീപ്പൊരികളെ ജാഗ്രതയോടെ മണ്ണിട്ടു മൂടി. മണ്ണുയര്‍ന്ന് മലയായ്. അതിനുള്ളിലണയാതെ കത്തുന്ന തീപ്പൊരികളുണ്ടെന്ന് ഞാനറിഞ്ഞത് ഒരു പൊട്ടിത്തെറിയുടെ നോവറിഞ്ഞപ്പോഴായിരുന്നു. പിന്നെയവ ഒരു സുഷുപ്തിയിലാണ്ടു. അതെ ഉറങ്ങുന്ന ഒരഗ്നിപര്‍വ്വതമുണ്ട് എന്റെയുള്ളില്‍.

ഓരോ മനുഷ്യരിലും ഒരു കാറ്റുണ്ട്. എനിക്കു ചുറ്റുമുള്ളവര്‍ കടപുഴകി  വീണപ്പോഴായിരുന്നു എന്നിലെ കൊടുങ്കാറ്റിനെ ഞാന്‍ തിരിച്ചറിഞ്ഞത്. മനസ്സിന്റെ മതിലുകളെ ശക്തമാക്കി ഞാനെന്നില്‍ തന്നെ നിന്നെ തളച്ചു നിര്‍ത്തി. അതെ എന്റെയുള്ളില്‍ ചങ്ങലയ്ക്കിട്ടൊരു കൊടുങ്കാറ്റ് മുരളുന്നുണ്ട്. 

ഓരോ മനുഷ്യരും ഓരോ ഭൂമികളാണ്. എന്റെയുള്ളില്‍ ഒരു സമതലം സൃഷ്ടിക്കാന്‍ ഞാനാഗ്രഹിച്ചെങ്കിലും വനസ്ഥലികളും മരുഭൂമികളും അഗാധമായ താഴ്വരകളും ഉയര്‍ന്ന മലനിരകളും പേറുന്ന ഭൂമിയായ് ഞാന്‍ മാറിപ്പോയ്. 

ഓരോ മനുഷ്യരിലും ഒരാകാശമുണ്ട്. അതിരുകളില്ലാത്ത ആകാശം.  എന്റെ ആകാശം ഇരുണ്ടതാണ് .മറ്റു ചിലപ്പോള്‍ നരച്ചതുമാണ്. എന്തെന്നാല്‍ മഴക്കാലത്തെയും മഞ്ഞുകാലത്തെയും ഞാന്‍ സ്നേഹിക്കുന്നു.

18 comments:

  1. Wahhh.. thakarthu ketto
    Manoharamayirikkunnu...
    ഓരോ മനുഷ്യരിലും ഒരാകാശമുണ്ട്. അതിരുകളില്ലാത്ത ആകാശം. എന്റെ ആകാശം ഇരുണ്ടതാണ് .മറ്റു ചിലപ്പോള്‍ നരച്ചതുമാണ്. എന്തെന്നാല്‍ മഴക്കാലത്തെയും മഞ്ഞുകാലത്തെയും ഞാന്‍ സ്നേഹിക്കുന്നു.

    ReplyDelete
  2. വാഹ്...
    തിരിച്ചു വരവ്..
    ചിയേര്‍സ് !!!

    ReplyDelete
  3. നല്ല ചിന്തകൾ :)

    കാറ്റും കടലും ആകാശവും അഗ്നിപർവ്വതവും ഭൂമിയും എന്ന വേർത്തിരിവുകളെ അറിയാതെ സുഷുപ്തിലാണ്ടൊരു കുഞ്ഞുണ്ട്, ഓരോ മനുഷ്യരുടെയും ഉള്ളിൽ.

    ReplyDelete
  4. ഓരോ മനുഷ്യരിലും ഒരു ആകാശമുണ്ട്.. അത് പോലെ തന്നെ കടലുമുണ്ടെന്ന് ഞാൻ കരുതുന്നു.. .കരകാണാ കടൽ.. നല്ല പോസ്റ്റ് സരിജ ആശംസകൾ

    ReplyDelete
  5. തിരിച്ചു വരവ്...

    ReplyDelete
  6. നന്നായിരിക്കുന്നു സരിജ ........

    ഓരോ മനുഷ്യരിലും ഉണ്ട് ഉള്ളില്‍ ഒതുക്കിയിരികുന്ന കടലും , എപ്പോള്‍ പൊട്ടിത്തെറിക്കും എന്നറിയാത്ത ഒരു അഗ്നിപര്‍വതവും ,വീശി അടിക്കാന്‍ ഒരുങ്ങുന്ന ഒരു കൊടുങ്കാറ്റും എല്ലാം. ചില അവസരത്തില്‍ അറിയാതെ തന്നെ ഇത് പുറത്തു വരുകയും ചെയുന്നു

    ReplyDelete
  7. നന്നയിരിക്കുന്നു സരിജ,

    ഒരു കടലോളമില്ലെങ്കിലും ഒരു കൈക്കുടന്ന തെളിനീര് ഉള്ളില്‍ കരുതണം എന്നു വിചാരിക്കുന്നു.

    ReplyDelete
  8. സരിജയുടെ എഴുത്ത് ചിലപ്പോഴൊക്കെ വിശുദ്ധ വേദ പുസ്തകത്തെ ഓര്‍മ്മിപ്പിക്കുന്നു ..
    എന്നെഴുതാനാണ്‌ എനിക്കിപ്പോ തോന്നണത് .. കാരണം എന്താണെന്നറിയില്ല ,...
    നന്ദി ... എഴുതിയതിനു .

    ReplyDelete
  9. ഒട്ടും തുളുമ്പിപ്പോവാതെ ഇത്ര വലിയൊരു കടലും,കാറ്റും,അതിരില്ലാത്ത ആകാശവും ഓരോ വാക്കിലും എങ്ങനെ നിറച്ചു വെയ്ക്കാന്‍ കഴിയുന്നു എന്നു ഞാന്‍ അത്ഭുതപ്പെടുന്നു സരിജ..

    ReplyDelete
  10. നന്നായിട്ടുണ്ട് ട്ടോ.

    മലയാളം ബ്ലോഗേഴ്സ് ലിസ്റ്റ് : Add your blog here.
    http://vipin-vasudev.blogspot.com/p/add-your-blog-to-malayalam-bloggers.html

    ReplyDelete
  11. വലരെ നല്ല ചിന്ത!
    മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു...
    എല്ലാ ആശംസകളും ...

    ReplyDelete
  12. കൊള്ളാം സരിജ....

    പഞ്ചഭൂതങ്ങളാൽ പടയ്ക്കപെട്ടവർ നമ്മൾ
    അകത്തും പുറത്തും അതു തന്നെ...
    അതു തിരിച്ചറിയുന്നത് ഭാഗ്യം!

    ReplyDelete
  13. kollam nalla chintha...go ahead...plz visit my blog and read my poems...

    ReplyDelete
  14. lucid yet powerful, your words touched my heart

    ReplyDelete
  15. മനോഹരം ഇതിലും കൂടുതല്‍ ഭംഗിയായി മനുഷ്യനെ ഇങ്ങിനെ വിവരിക്കാന്‍ ..കൂട്ടതില് മാറ്റ് കൂട്ടാന്‍ മയൂരയുടെ വരികളും ...

    ReplyDelete
  16. സത്യം...
    ഇത് വായിച്ചപ്പോഴാ തിരിച്ചറിഞ്ഞേ,എന്റെ ഉള്ളിലും ഈ സംഭവങ്ങള്‍ ഏതാണ്ടൊക്കെ ഉണ്ട്..
    സുനാമി ആയും,ലാവ ആയും,സൈക്ലോണ്‍ ആയും ഒക്കെ എപ്പോഴാണോ ആവോ ഇവ വെളീല്‍ചാടുന്നെ... :(

    ReplyDelete