ഞാനൊഴുകുകയാണ്.... പുഴയൊഴുകും പോലെ. തീരങ്ങള്‍ എനിക്കു സ്വന്തമല്ല എങ്കിലും നല്‍കുകയും വാങ്ങുകയും ചെയ്തു പോകുന്നു . നഗരവും ഗ്രാമവും വനഭൂമികളും ഞാന്‍ പിന്നിടുന്നു. അഴുക്കും നന്‍മയും എല്ലാം എന്‍റെ വഴികളില്‍ കാത്തിരിക്കുന്നു. ഞാന്‍ ഒന്നിനോടും ചേരുന്നില്ല എന്നാല്‍ എല്ലാം കടന്നു പോകുന്നു. ഒഴുക്കു മുറിക്കുന്ന വെയിലിലും വേനലിലും ഞാന്‍ ക്ഷമയോടേ കാത്തുകിടന്നു, മഴയും മഴക്കാലവും എന്‍റെ വേഗം കൂട്ടാന്‍.
കൊച്ചുപുല്‍ത്തുരുത്തുകളും ചുള്ളിക്കമ്പുകളും ഒഴുക്കില്‍ എനിക്കൊപ്പം നീങ്ങുന്നു. എന്നാല്‍ അവയൊക്കെ ഏതേതൊ തീരങ്ങളില്‍ അടിഞ്ഞു കൂടുന്നു. അവിടെ തലമുറകളെ സൃഷ്ടിക്കുന്നു...
ഞാന്‍ പിന്നെയും നിശബ്ദമായി ഒഴുകുന്നു. കാരണം എനിക്കു ചേരാന്‍ ഒരു കടലുണ്ട്. അവിടെത്തുംവരെ ഞാനൊഴുകേണ്ടിയിരിക്കുന്നു.
വഴിയോരക്കാഴ്ചകളേ, കാഴ്ച്ചക്കാരേ എന്തിനെന്നറിയാതെ നിങ്ങളോടു ഞാന്‍ വീണ്ടും പറയുന്നു , ഞാനൊഴുകുകയാണ്, പുഴയൊഴുകും പോലെ...
Subscribe to:
Post Comments (Atom)
“ഞാന്‍ പിന്നെയും നിശബ്ദമായി ഒഴുകുന്നു. കാരണം എനിക്കു ചേരാന്‍ ഒരു കടലുണ്ട്. അവിടെത്തുംവരെ ഞാനൊഴുകേണ്ടിയിരിക്കുന്നു.”
ReplyDeleteനന്നായിട്ടുണ്ട്.
:)
ur description in profile is a poem
ReplyDeleteഒഴുകുന്നൊരു പുഴയായി ജീവിതത്തെ മാറിനിന്നു കാണാനാകുമെങ്കില്‍ എത്ര നല്ലത്.
ReplyDeleteമോഹങ്ങളൊക്കെയും പെയ്തൊഴിഞ്ഞാല്‍
ReplyDeleteമിശ്ശബ്ദ പ്രണയവും ഓര്‍മ്മയാല്‍
മരിക്കാം ഞാന്‍ നിന്‍ കാല്‍ചുവട്ടില്‍
ഇനിയൊരു ജന്മം എനിയ്ക്കു വേണ്ടാ
ഒഴുകൂ നീ മോഹങ്ങളീല്ലാതെ....
ഹൈദര്‍
സംസ്ക്കാരങ്ങളെ തഴുകിത്തലോടിയും
ReplyDeleteനിനക്കൊഴുകേണ്ടിയിരിക്കുന്നു..
എവിടെയും കെട്ടപ്പെടാതെ
ഒഴുകികൊണ്ടേയിരികുക..ആശംസകള്‍!!!
ഒഴുകാന്‍ വിധിക്കപ്പെട്ട
ReplyDeleteനിങ്ങളുടെ വഴിയില്‍
കാണുന്ന ഒന്നും തന്നെ
നിങ്ങള്‍ക്ക് സ്വന്തമല്ല...
പക്ഷെ..
എല്ലാറ്റിനെയും
കടന്നുപോകുവാന്‍അവിടെ
സ്വാതന്ത്ര്യമുണ്ട്..
നിങ്ങള്‍ കടലില്‍ മാത്രമേ.
ചേരുന്നുള്ളൂവെങ്കിലും...
കടന്നുപോയ വഴികളില്‍
തട്ടിതഴുകിപ്പോയ
വീഥികളിലുള്ളവയെല്ലാം...
നിങ്ങളോട് ചേര്‍ന്നിരുന്നു...
അല്‍പമെങ്കിലും.... :)
ഒഴുകുന്നതൊക്കെ കൊള്ളാം...കടലിലെത്തുന്ന വരെ ഒന്നു നഷ്റ്റപ്പെടാതിരിക്കട്ടെ...
ReplyDeleteഒഴുകുന്നതൊക്കെ കൊള്ളാം...കടലിലെത്തുന്ന വരെ ഒന്നു നഷ്റ്റപ്പെടാതിരിക്കട്ടെ...
ReplyDeleteഒഴുകുകയായി പുഴ പോലെ...
ReplyDelete:-)
എന്തായാലും ഒഴുകുകയല്ലേ.. അപ്പോ ആ കരയ്ക്ക് നില്‍ക്കുന്ന ചെടികളെ നനച്ചും, തീരനിവാസികള്‍ക്ക് ജലം കൊടുത്തും, ചൂണ്ടക്കാരനു മീന്‍ കൊടുത്തും പോകു.
ReplyDeleteനല്ല കുറിപ്പ്...
""ഞാന്‍ പിന്നെയും നിശബ്ദമായി ഒഴുകുന്നു. കാരണം എനിക്കു ചേരാന്‍ ഒരു കടലുണ്ട്. അവിടെത്തുംവരെ ഞാനൊഴുകേണ്ടിയിരിക്കുന്നു.""
ReplyDeleteകുറഞ്ഞ വരികള്‍, .... നന്നായിരിക്കുന്നു...
ആശംസകള്‍...
ഇങ്ങനെ ഒഴുകുന്നതിനിടയിലും പോങ്ങുമ്മൂട് വരെ വന്ന് 'കറുപ്പിന്‍റെ കാരണങ്ങള്‍' വിശദീകരിച്ച് തന്ന എന്‍റെ കൂട്ടുകാരി, നിനക്ക് നന്ദി. സന്തോഷം. ബാക്കിയൊക്കെ ഇനി സമാധാനമായി ബൂലോഗത്തൂടി ഞാനും ഒഴുകിനടന്ന് മനസ്സിലാക്കിക്കൊള്ളാം.
ReplyDeleteഇടക്കൊക്കെ പോങ്ങുമ്മൂട് വഴിയും ഒഴുകുക.
നന്ദി.
എ'ന്‍റെ' സരിജാ,
ReplyDeleteവളരെ എളുപ്പമല്ലേ. (n_Re )- ഇങ്ങനെ ടൈപ്പ് ചെയ്താല്‍ 'ന്‍റെ' കിട്ടും. :)
n_Re = ന്‍റെ
നന്നായിട്ടുണ്ട്.അല്പം കൂടെ ശ്രദ്ധിച്ചാല്‍ അക്ഷരതെറ്റുകള്‍ ഒഴിവാക്കാനാവും..
ReplyDeleteഇനിയും എഴുതുക
ആശംസകള്‍
സരിജ നന്നായി എഴുതിയിരിക്കുന്നു. നല്ല എഴുത്തിനുള്ള അഭിനന്ദനങ്ങള്‍. ഒപ്പം ഒരു പ്രതിലേഖനം:
ReplyDeleteപുഴയെ താലോലിച്ചു വളര്‍ത്തിയ, മാമല ചോദിക്കുന്നു. നീ എന്നെ മറന്നുവോ? നീ അന്ന് മഴത്തുള്ളികളായിരുന്നു. നീ ആദ്യമായി പിച്ചവച്ചൊഴുകിയ ദിവസം ഞാന്‍ ഓര്‍ക്കുന്നു. നീ ഒരു അരുവിയായി, ഒരു തടാകമായി എന്നില്‍ ഒതുങ്ങുമായിരുന്നു. പക്ഷെ, നിന്നെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന തീരങ്ങളെ ഞാന്‍ ഓര്‍ത്തു. നഗരങ്ങളേയും ഗ്രാമങ്ങളേയും ഓര്‍ത്തു. എണ്റ്റെ വേര്‍പാടിനെ ഞാന്‍ മറന്നു. അങ്ങനെ, നിണ്റ്റെ ഒഴുക്കിനെ ഞാന്‍ എണ്റ്റേയും ലക്ഷ്യമാക്കി.
നീ സാഗരം തേടേണ്ടവളോ? ഏങ്ങും തങ്ങാതെയുള്ള പാച്ചിലില്‍, നീ എന്നെ മറന്നുവോ?