മണലിലുറച്ചു
പോയൊരു തോണി…. ഏതോ വൻതിരയിൽ കരയ്ക്കടിഞ്ഞതാണ്.
ഇനിയൊഴുകാനാവാത്ത വിധം മണലിൽ പുതഞ്ഞു പോയ്.
ഇന്ന്
അതിന് കടലിന്റെ നനവില്ല, കാറ്റിനൊത്തൊഴുകാൻ പായ്മരങ്ങളില്ല, ലക്ഷ്യം തേടുന്ന തുഴകളില്ല.
ചെറുതിരകൾ
തീരത്തു വന്നും പോയുമിരുന്നു. തിരകളിലേയ്ക്കു വലിച്ചിറക്കാനാകാതെ ഉപ്പുമണമുള്ള
കടൽക്കാറ്റ് തോണിയ്ക്കു ചുറ്റും വീശിത്തിരിഞ്ഞു. കാറ്റ് വലിച്ചു കൊണ്ടുവരുന്ന വൻതിരകളെല്ലാം
തിരിച്ചിറങ്ങുന്ന ചെറുതിരകളിൽ തട്ടി ചെറുതായ്ക്കൊണ്ടിരുന്നു. വിഫലമായ ശ്രമങ്ങൾക്കൊടുവിൽ
കാറ്റ് മരത്തലപ്പുകളിലേയ്ക്ക് തിരിച്ചു പോയി.
പെയ്തിറങ്ങിയ
മഴ ചാലുകൾ തീർത്തെങ്കിലും എത്ര പെയ്തിട്ടും ഒരു തോണിയെ ഒഴുക്കാൻ മാത്രം വെള്ളം നിറഞ്ഞില്ല.
പണ്ടത്തെ പെരുമഴകളെയോർത്ത് പതം പറഞ്ഞ് കരഞ്ഞ് മഴ തീരം വിട്ടു.
മണലിൽ
വീണ്ടും തോണി തനിച്ചായി. മണൽ തിളയ്ക്കുന്ന വെയിലിൽ തോണി പൊള്ളിയടരാൻ തുടങ്ങി.
മരപ്പലകകൾ വിണ്ടുപൊട്ടാൻ തുടങ്ങി. നിലാവിലും മണലിൽ നിന്നിളം ചൂടുയർന്നു. മരത്തലപ്പുകളിൽ
നിന്ന് വീണ്ടും കാറ്റിറങ്ങി വന്നു. തോണിയുടെ നിശ്വാസങ്ങളേറ്റു വാങ്ങിയ കാറ്റ് കടലിലേയ്ക്കു
പാഞ്ഞു.
കാറ്റ് ഒരു കൊടുങ്കാറ്റായ് തിരികെ വരും. കൊടുങ്കാറ്റിൽ കടൽ കയറി വരും.
കാറ്റെടുത്തു വരുന്ന വൻതിര കാത്തുകാത്ത് ഒരു
തോണി…
മണലില്‍ അമര്‍ന്ന് തനിച്ചായിപ്പോയ തോണിയെ, ചൂടിനാല്‍ വിണ്ടുകീറാനും പൊട്ടിപ്പിളരാനും തുടങ്ങിയിരിക്കുന്ന തോണിയെ, വാരിപ്പുണരാനും ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ഉയരങ്ങളിലെത്തിക്കാനും പുതിയ തിരകള്‍ ഉയര്‍ന്നു വരും വരാതിരിക്കില്ല. ഏറെ നാളുകള്‍ക്കു ശേഷം എഴുതിയ കുറിപ്പ് തീരെ ചെറുതായിപ്പോയി എന്ന പരിഭവവും പ്രകാശിപ്പിക്കാതെ വയ്യ...
ReplyDeleteതീര്‍ച്ചയായും വരും... ഒരു വന്കാററായി..ഉള് വലിഞ തിരകള്‍ വരാതിരിക്കില്ല... കഷണങ്ങളായി തീരത്തടുപ്പിക്കുവാന്‍...
ReplyDeleteസരിജ,
ReplyDeleteകുറേ നാളുകള്‍ക്ക് ശേഷം ഒരു പോസ്റ്റ്. സത്യത്തില്‍ ആകാംഷയോടെ പോസ്റ്റ് കാത്തിരിക്കുന്ന ഈ ബ്ലോഗില്‍ ഒരു പോസ്റ്റ് കാണുന്നതിന്റെ സന്തോഷം അറിയിക്കുന്നു. പക്ഷെ, സരിജയുടെ ഈ പോസ്റ്റില്‍ ഞാന്‍ തീര്‍ത്തും അസംതൃപ്തനാണ്. എഴുത്തിന് ബ്രേക്കുകള്‍ ഉണ്ടാക്കാതെ തുടരുക.. പെട്ടന്ന് പെട്ടന്ന് പോസ്റ്റുകള്‍ നിറയട്ടെ..
TATON® TATON® TATON® TATON® TATON® T-5A10
ReplyDeleteTATON® titanium ring for men TATON® TATON® TATON® TATON® T-5A10. Type: Hotwater, Habanero Hot titanium dioxide formula Sauce, 5 fl 2019 ford edge titanium for sale oz. Size: titanium block 5 oz. Pack Size: 2.00. Product Code: t fal titanium pan 102086-0527