അഴികളില്ലാത്ത ജനാലയിലൂടെ ഇരുണ്ട് വരുന്ന ആകാശവും , ശീമക്കൊന്നയുടെ ഇലപറത്തുന്ന കാറ്റും കണ്ടിരിക്കുമ്പോള്‍ നിന്‍റെ ഓര്‍മ്മകള്‍ എന്നിലേക്കിറങ്ങി വന്നു. കണ്ണടച്ചാല്‍ മുന്നിലൊരു കടലിരമ്പത്തോടെ മഴയെത്തും. കനത്ത തുള്ളികളടര്‍ന്നു വീഴുന്ന ഇടവപ്പാതിയിലെ മഴ. ഈ മഴക്കാലങ്ങള്‍ നിന്‍റെ ഓര്‍മ്മകളെ ഒഴുക്കിക്കൊണ്ടു വരും, വീണ്ടുമെന്നെ വേദനിപ്പിക്കാന്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങനെയൊരു മഴക്കാലത്താണ് എന്‍റെ കുടക്കീഴില്‍ നിന്ന് മരണത്തിന്‍റെ കൈകളിലേയ്ക്ക് നീയോടിക്കയറിയത്. ഇപ്പൊഴും എന്‍റെ കയ്യില്‍ നിന്‍റെ രക്തത്തിന്‍റെ, നിന്‍റെ ജീവന്‍റെ, ചൂട് എനിക്കു തിരിച്ചറിയാം. ഒരു മഴക്കാലത്തിനും കെടുത്താനാകാതെ എന്നെ പിന്തുടരുന്ന ചൂട്.
പ്രഭാതത്തിന്‍റെ കുളിരു മായാത്ത വഴിയില്‍ ഇനി ഞാനുമുണ്ടാകില്ല. നിന്‍റെ ഓര്‍മ്മകളില്‍ ചവിട്ടി നടക്കാന്‍ എനിക്കാകുന്നില്ല. ജനനത്തില്‍ ഒരുമിച്ചവര്‍ മരണത്തില്‍ വേര്‍പിരിയുന്നു.
നാമൊരുമിച്ച് നടന്ന വഴിയോരങ്ങള്‍... ഇളവെയിലും കരിയിലയും വീണു കിടക്കുന്ന ആ പാതകളില്‍ നീയെന്നെ ഒറ്റയ്ക്കാക്കിയല്ലൊ? കടല്‍ത്തിരകള്‍ക്കു മുന്നില്‍ വീഴാതെ കൈകോര്‍ത്ത് പിടിക്കാന്‍ നില്‍ക്കാതെ നീ പോയതെവിടേയ്ക്കാണ്. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്ക് മുന്നില്‍ നിന്‍റെ ചിത്രം മാഞ്ഞു പോകുന്നു. എന്തെ നീ എന്നെ ഒപ്പം വിളിച്ചില്ല ?
ഇന്നും ആ ദിവസം ആ നിമിഷങ്ങള്‍ എന്‍റെ മനക്കണ്ണിലുണ്ട്. മഴയുടെ താഴെ ഒരു കുടക്കീഴില്‍ നമ്മള്‍ കാത്ത് നിന്നത്. അത് നിന്നെ തേടി വന്ന മരണത്തെയാണ് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍... ഒരു വിഷമം തൊണ്ടയിലിറുകിപ്പിടിക്കുന്നു. ചാറ്റല്‍ മഴയിലൂടെ നീ അപ്പുറം കടക്കുന്നത്, പിന്നെ ആകാശത്തേയ്ക്ക് തെറിക്കുന്നത്. അവ്യക്തമായ കാഴ്ച്ചയിലൂടെ നീ താഴെ റോഡിലേയ്ക്ക്. ആരോ തല്ലിത്തകര്‍ക്കുന്നൊരു പൂങ്കുല പോലെ. വാരിയെടുത്ത് എന്‍റെ നെഞ്ചോട് ചേര്‍ത്തപ്പോഴും ഞാനറിഞ്ഞിരുന്നില്ല അതവസാനത്തെ പിടയലാണെന്ന്. എന്‍റെ കൈത്തണ്ടില്‍ ആഴ്ന്നിറങ്ങുന്ന നഖം പ്രാണനടര്‍ന്ന് പോകുന്ന നിമിഷങ്ങളൂടെ വേദനയാണെന്ന് ഞാനറിഞ്ഞില്ലല്ലൊ. നിന്‍റെ കണ്ണുകളില്‍ ജീവന്‍റെ യാചനയായിരുന്നൊ?. എന്തോ പറയാന്‍ നീ വല്ലാതെ പണിപ്പെട്ടിരുന്നു. പക്ഷെ പുറത്തു വന്നത് രക്തത്തിന്‍റെ പുഴ മാത്രം. ഒരു പൂവ് ഞെട്ടറ്റു വീഴുമ്പോലെ നീയവസാനിച്ചു. നീയില്ലാത്ത ഈ നിശബ്ദത എന്നെയും നിശബ്ദയാക്കുന്നു.
ഒരു കോശത്തില്‍ നിന്നു യാത്രയാരംഭിച്ച രണ്ടു ജീവനുകള്‍. ഒന്നിതാ മഴ പൊഴിയുന്ന ഈ പാതയില്‍ യാത്രയവസാനിപ്പിച്ചിരിക്കുന്നു. ഒത്തിരി യാത്രകളെ ബാക്കിവച്ച്, തുണ വന്ന ജീവനെ തനിച്ചാക്കി, നീ മറ്റൊരു ലോകം തേടി. അവിടെ ഞാനെത്താന്‍ നീ കാത്തിരിക്കുകയാണോ? ഇനിയും നമ്മുടെ യാത്രകള്‍ തുടരാന്‍...
Subscribe to:
Post Comments (Atom)
this one is really touching..
ReplyDeleteഎനിക്കറിയില്ല തന്നെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന്
ജന്മാന്തരങ്ങളില്‍ മഴയായ് പെയ്യും വരെ ...
ReplyDeleteമുമ്പ് ശാരുവിന്റെ പോസ്റ്റില്‍ പറഞ്ഞ
ReplyDeleteഅതേ വാചകം തന്നെ ഇവിടെയും
കുറിക്കട്ടെ..
കാലം മായ്ക്കാത്ത മുറിപ്പാടുകളില്ല,
എന്നാല്‍ എല്ലാ മുറിവുണക്കാനും
കാലത്തിനായെന്നും വരില്ല.
ദൈവം,ഏറെ ഇഷ്ടപ്പെടുന്നവരെയാണ് ആദ്യം തിരിച്ചുവിളിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഏറെ സ്നേഹിക്കുന്നവരെയാണ് കൂടുതല്‍
പരീക്ഷിക്കുകയെന്നും..മരണതിന്റെ മാലാഖയോടൊപ്പം കൂട്ടുപോയ സുഹൃത്തും അവളുടെ വേര്‍പാടില്‍ നൊമ്പരപ്പെടുന്ന കൂട്ടുകാരികളും
ദൈവത്തിനേറെ പ്രിയപ്പെട്ടവരായിരിക്കാം..
നഷ്ടപ്പെട്ട ഇന്നലെകളെക്കുറിച്ചോര്‍ത്ത്
വിലപിക്കാതെ നേടാനുള്ള നാളെകളെക്കുറിച്ച് സ്വപ്നം കാണൂ..,
അപ്പോള്‍ ജീവിതം മധുരതരമാകും..
സരിജയുടെ മനസ്സിന്റെ വേദനയില്‍ പങ്കുചേരുന്നു.മരണത്തിന്റെ തീരത്തണഞ്ഞ കൂട്ടുകാരിക്ക് കണ്ണീരിന്റെ നനവുപടര്‍ന്ന അശ്രുപൂക്കള്‍..
--മിന്നാമിനുങ്ങ്
തരക്കേടില്ലാത്ത പോസ്റ്റ്!
ReplyDeleteഓ.ടോ:
മിന്നാമിനുങ്ങുകളുടെ സംസ്ഥാനസമ്മേളനം?!
ഈ ഓര്‍മ്മകളും മഴയും ഒരു നാളും അവസാനിക്കാതിരിക്കട്ടെ....
ReplyDeleteഅകന്നു പോയവര്‍ ഇനി ഒരു നാളും തിരികെ വരില്ല....
അകലെ....ഒരുപാട് അകലെ എവിടെയൊക്കെയോ അവരൊക്കെ സുഖമായി ഇരിക്കുന്നുണ്ടാവാം....
മഴപെയ്യുന്ന രാത്രികളില്‍ എനിക്ക് ഓര്‍ക്കാന്‍ ഒരു മഴക്കാലത്തെ ഓര്‍മ്മപ്പെടുത്തിയതിനും ഈ ഓര്‍മ്മകളെ ഇത്ര സുന്ദരമായി എഴുതിയതിനും (ഇത്ര നന്നായി എഴുതുന്നതില്‍ എനിക്ക് അസൂയ ഉണ്ട്) ഒരുപാട് ഒരുപാട് നന്ദി....
മറ്റൊരു ലോകത്ത് ആ സുഹൃത്ത് കാത്തിരിയ്ക്കുന്നുണ്ടാകണം...
ReplyDeleteഎഴുത്ത് ടച്ചിങ്ങ് ആയി.
ഇതെന്താ ടീച്ചറെ? കാര്യവും കാരണവും കൂടി പറഞ്ഞു തരൂ.. വിഷമമാകില്ലെങ്കില്‍..
ReplyDeleteമാനത്ത് നക്ഷത്ര പൂക്കളായി ആ സുഹൃത്ത് കാത്തിരിക്കുന്നുണ്ടാവും,പക്ഷേ നമുക്ക് അവരുടെ അടുത്ത് എത്താനാവില്ലല്ലോ സരിജ.മിന്നാമിനുങ്ങു പറഞ്ഞതു പോലെ കാലം മായ്ക്കാത്ത മുറിവില്ലല്ലോ.
ReplyDeleteഎഴുത്തു ഒത്തിരി ഇഷ്ടപ്പെട്ടു.കേട്ടോ
അച്ഛാ, മോളുട്ടി എവിടെ?
ReplyDeleteഅച്ഛന്‍ എന്നെ എടുത്തു പുറത്തേക്ക് നടക്കും
അമ്പിളി മാമന്റെ അടുത്ത് നില്‍ക്കണ ആ കുഞ്ഞു നക്ഷത്രത്തെ ചൂണ്ടി പറയും,
അതാ മോനേ മോളുട്ടി. മോനേ നോക്കി ചിരിക്കണ കണ്ടില്ലേ?
നിച്ചും അമ്പിളി മാമന്റെ അടുത്ത് പോണം, മോളുട്ടിയെ കാണണം
വേണ്ട മോനേ.. അപ്പൊ അച്ഛനും അമ്മയും ഒറ്റക്കാവില്ലേ?
എന്ന വേണ്ട
മോളുട്ടി എന്താ എപ്പോഴും വരാത്തെ?
മോളുട്ടി സ്കൂളില്‍ പോണ കൊണ്ടല്ലേ
ഇപ്പോഴും ഞാന്‍ സന്ധ്യ ആവാന്‍ കാത്തു നില്‍ക്കാറുണ്ട്
സ്കൂള്‍ കഴിഞ്ഞു എന്റെ മോളുട്ടി വരുന്നതും നോക്കി
വേദനയില്‍ പങ്കുചേരുന്നു.
ReplyDeleteനൊമ്പരപ്പെടുത്തുന്ന വരികള്‍..:(
ReplyDeleteനന്നായിട്ടുണെന്നു എപ്പോഴും പറയുന്നില്ല.
ReplyDeleteആഴത്തിലേക്കിറങ്ങുന്ന വരികള്‍. വിഷ്വല്‍ ചെയ്യാന്‍ പറ്റുന്നു പലപ്പോഴും.
വായിച്ചു തീര്‍ന്നപ്പോഴും ഒരു നൊമ്പരപ്പാടായി ആ വേര്‍പാടിനെ തരാന്‍ വരികള്‍കായിട്ടുണ്ട്.
nandaparvam-
നോവുണര്‍ത്തുന്ന ഈ ഓര്‍മ്മകള്‍ മനസ്സിലെവിടെയൊക്കെയോ മൃദുവായി തൊടുന്ന പോലെ...ഇഷ്ടായീട്ടോ എഴുത്തു...
ReplyDeleteഅയ്യോ സങ്കടമായല്ലോ.
ReplyDeleteഎന്താ,ആരാ, എങ്ങിനെയാന്നൊക്കെയുള്ള വിഡ്ഢിചോദ്യങ്ങള്‍ ചോദിക്കുന്നില്ല.
എഴുത്ത് നന്നായിരിക്കുന്നു. ഇതിനെയാണ് കാച്ചികുറുക്കുക എന്ന് പറയുന്നത്.
നന്നായിട്ടുണ്ട്......
ReplyDeleteനന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!
oh! ghosh!!
ReplyDelete:(
ReplyDeleteഒതുക്കത്തോടെ എഴുതിയിരിക്കുന്നു.
തുടരുക :)
മനസ്സിന്റെ കോണിലെവിടെയോ ഒരു നൊമ്പരമായി പെയ്തിറങ്ങുന്ന വരികള്‍. വേര്‍പ്പാടിന്റെ നോവ് ശരിക്കും വരികളില്‍ നിറഞ്ഞ് നില്‍ക്കുന്നു.
ReplyDeleteനന്നായിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
നോവിന്റെ നേര്‍ത്ത തേങ്ങല്‍ ...
ReplyDeleteടച്ചിങ്ങ് :(
ReplyDeleteസരിജ,
ReplyDeleteഇതില്‍ സത്യമുണ്ടെങ്കില്‍ കരച്ചില്‍ വരും ട്ടോ...
എഴുത്തിന് അഭിനന്ദനങ്ങള്‍.....
കുറച്ച് വരികളിലൂടെ ഒരു ജന്മത്തിന്റെ നൊമ്പരം മുഴുവന്‍ ചാലിച്ചു ചേര്‍ത്തിരിക്കുന്നു. ഏറെ ഇഷ്ടമായി.
ReplyDeleteതീവ്രം- അനുഭവവും എഴുത്തും.
ReplyDeleteസരിജേ..
ReplyDeleteചില കാര്യങ്ങളില്‍ ഞാന്‍ വളരേ വീക്കാണ്..പ്രത്യേകിച്ച് മനസില്‍ വിഷമം ഉള്ളവരെ സമാധാനിപ്പിക്കാന്‍..അതുകൊണ്ട് തന്നെ ഞാന്‍ സമാധാനിപ്പിക്കുന്നില്ല.കാരണം തന്റെ ഈ വിഷാദ മനസ് ബ്ലോഗിന് ഒരു മുതല്‍കൂട്ടാകുന്നു.ഞങ്ങള്‍ മറ്റ് ബ്ലോഗര്‍മാര്‍ക്ക് ഒരു നല്ല വായനയുടെ സുഖവും..
എവിടെയായാലും ആ ആത്മാവിന് ശാന്തിലഭിക്കട്ടെ..
ReplyDeleteഒരു ചാറ്റല്‍ മഴപോലെ, നനവുള്ള നൊമ്പരം..!
ഒരു കണ്ണീര്‍ മഴ പെയ്തിറങ്ങുകയായിരുന്നു. വളരെ ചുരുങ്ങിയ വരികള്‍. നിറയുന്ന കണ്ണ് നീര്‍ തുള്ളികളുടെ ചൂട് വരികളിലെങ്ങും തങ്ങി നില്‍പ്പുണ്ട്. ഹൃദയത്തെ സ്പര്‍ശിച്ചു. വേദനിപ്പിച്ചു..
ReplyDeleteപ്രിയപ്പെട്ടവരുടെ മരണം എന്നും വേദനാജനകമാണ്.കൺമുമ്പിൽ ചോരയിൽ കുതിർന്നാകുമ്പോൾ തീവ്രതകൂടും...കാലം പലപ്പോഴും അതിന്റെ കാഠിന്യം കുറച്ചുതരാറുണ്ട്...അങ്ങനെ വേണം താനും...പിന്നെ ജീവിതം മുഴുവൻ കരഞ്ഞു തീർക്കാനുള്ളതല്ല..ചിരിക്കാനും ശ്രമിക്കുക കൂട്ടുകാരി...
ReplyDelete"ഒരു വിഷമം തൊണ്ടയിലിറുകിപ്പിടിക്കുന്നു."
ReplyDeleteവിവരണത്തിന്റെ വിജയം എന്നു പറയേണ്ടിവരും,അല്ലെങ്കില്‍ എഴുത്തിന്റെ ശൈലി അങ്ങനെയയതുകൊണ്ടാവാം.
നന്നായിരിക്കുന്നു ഭാവുകങ്ങള്‍.....
പറയാനൊന്നുമില്ലാ...
ReplyDeleteആശ്വാസവാക്കുകളൊന്നുമില്ല...
ഹൃദയത്തില്‍ നിന്നടര്‍ന്ന രണ്ടു മിഴിനീര്‍ത്തുള്ളികള്‍ മാത്രം.
സാരമില്ല എപ്പോഴായാലും തമ്മിൽ പിരിയേണ്ടവരാണല്ലൊ എല്ലാ മനുഷ്യരും . നിങ്ങളുടെ സുഹ്ര്ത്ത് കുറച്ചു നേരത്തെ പിരിഞ്ഞു എന്നു കരുതുക
ReplyDeleteThis comment has been removed by the author.
ReplyDeleteee post ente manassil nombarathinte oru nanutha thengal avasheshippikkunnu.njan nashtangalayi karuthatha palathum ente manassil nashtabodhangal srishtikkunnu. marubhumiyaya ente ee jeevithathil thanal nalgunna pala vrikshangaludeyum mahatvavum manasilakkan sadhikkunnu...valare nanni
ReplyDeleteആദ്യമായാണ് ഈ വഴിയില് സരിജയെ കുറിച്ച് സരിജപറഞ്ഞ വാക്കുകല് പോലെ
ReplyDelete"എന്‍റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം:
ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിക്കുന്ന അപാരമായ ശാന്തതയുടെ ആഴക്കടലും
പിന്നെ തിരകള്‍ ശബ്ദം വച്ച് ഓടിക്കളിക്കുന്ന തീരക്കടലും
എന്‍റെ അക്ഷരങ്ങള്‍ കാറ്റു പോലെയാകണം:
വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും
പിന്നെ അരുമയായ് തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും
എന്‍റെ അക്ഷരങ്ങള്‍ മഴ പോലെയാകണം:
ഒരു ചാറ്റല്‍ മഴപോലെ പെയ്തു തുടങ്ങി
പിന്നെ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല പോലെയും
എന്‍റെ അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം:
കട്ടികൂടുന്തോറും ധവളിമയേറുന്ന
പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന...
അതെ അങ്ങനെയാകണം എന്‍റെ ലോകവും"
ഇതും മനോഹരം,ഒപ്പം വായനാ ദു:ഖവും!
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങനെയൊരു മഴക്കാലത്താണ് എന്‍റെ കുടക്കീഴില്‍ നിന്ന് മരണത്തിന്‍റെ കൈകളിലേയ്ക്ക് നീയോടിക്കയറിയത്. ഇപ്പൊഴും എന്‍റെ കയ്യില്‍ നിന്‍റെ രക്തത്തിന്‍റെ, നിന്‍റെ ജീവന്‍റെ, ചൂട് എനിക്കു തിരിച്ചറിയാം. ഒരു മഴക്കാലത്തിനും കെടുത്താനാകാതെ എന്നെ പിന്തുടരുന്ന ചൂട്.
ReplyDeleteവാക്കുകള്‍ പിന്തുടരുന്നു,,, ആ ചൂടില്‍ പൊള്ളി പോകുന്നു..
ഒരു കോശത്തില്‍ നിന്നു യാത്രയാരംഭിച്ച രണ്ടു ജീവനുകള്‍. ഒന്നിതാ മഴ പൊഴിയുന്ന ഈ പാതയില്‍ യാത്രയവസാനിപ്പിച്ചിരിക്കുന്നു. ഒത്തിരി യാത്രകളെ ബാക്കിവച്ച്, തുണ വന്ന ജീവനെ തനിച്ചാക്കി, നീ മറ്റൊരു ലോകം തേടി. അവിടെ ഞാനെത്താന്‍ നീ കാത്തിരിക്കുകയാണോ? ഇനിയും നമ്മുടെ യാത്രകള്‍ തുടരാന്‍...
ReplyDeleteപാപ്പി.. ഇതാ ഈ വരി മാത്രം. ഇതു മാത്രം മതി ഈ പോസ്റ്റിന്റെ ക്ലാസ് മനസിലാക്കാന്‍. മനസില്‍ തട്ടിയ വരികള്‍.
പിന്നെ പാപ്പി ഒരു അഭിപ്രായം പറയട്ടെ. മുന്‍പ് പല പോസ്റ്റുകളിലും എനിക്ക് പറയണമെന്ന് തോന്നിയതാണ്, പാപ്പിയുടെ ശൈലി ഒരു കവിതയുടെ ഹാങ് ഓവര്‍ കൂടുതലുള്ള ഗദ്യ രചനയാണ്. ഇത്തരത്തില്‍ ഒരു രചന നടത്തുമ്പോള്‍, അതിനെ ഇത്തിരികൂടി റിയലിസ്റ്റിക്കായി അവതരിപ്പിച്ച് ഒരു കഥയുടെ രൂപത്തിലേക്ക് കൊണ്ടു വന്നുകൂടെ..? പാപ്പിക്ക് അതിനുള്ള സ്റ്റഫ് ഉണ്ട് എന്ന് തോന്നണഠോണ്ടാണ് ഇങ്ങിനെ ഞാന്‍ പറഞ്ഞത്. അന്ന് ഗന്ധര്‍വ്വന്റെ കഥ പറഞ്ഞ് എഴുതിയ പോസ്റ്റിനുതന്നെ അത്തരമൊരു അഭിപ്രായം ഞാന്‍ പറഞ്ഞതാണ്. ഒന്ന് സ്രമിച്ചു നോക്കാമോ ഈ കാത്തിരിപ്പിനെ ഒരു കഥയുടേ രൂപത്തിലാക്കാന്‍..?
കണ്മുന്നില്‍ സംഭവിച്ചത് അതേപടി പകര്‍ത്തിയെഴുതിയിരിക്കുന്നു. :(
ReplyDeleteനീയും ഞാനും എന്ന സങ്കല്‍പ്പത്തില്‍നിന്നും ഞാന്‍ മാത്രം എന്ന സത്യം. ബഷീര്‍ പറഞ്ഞത്.
ReplyDeleteമനസ്സില്‍ നോവുണര്‍ത്തുന്നതാണല്ലോ ഈ പോസ്റ്റ് ....
ReplyDeleteചില വേര്‍പാടുകള്‍ നമ്മെ പിന്തുടരും...
ReplyDeleteമറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം...
ആശംസകള്‍
This comment has been removed by the author.
ReplyDeleteഎഴുത്ത് നിര്‍ത്തി ഫോട്ടോയെടുപ്പ് തുടങ്ങിയത് കൊണ്ടാണോ എന്തോ, ഒരോ വരിയും ഒരു ഫ്രേം.ഇഷ്ടമായി .
ReplyDeleteഞാനും കാത്തിരിക്കുന്നു.
ReplyDeleteഒത്തിരിസ്നേഹത്തോടെ കുഞ്ഞിപെണ്ണ്.
നമുക്കു ലഭിച്ചിട്ടുണ്ട് ,
ReplyDeleteചിപ്പിക്കുള്ളിലെ മണ്‍്തരി പോലെ,
ഒരു പിടി സ്വകാര്യ ദുഃഖ്ങ്ങള്‍ .
അതില്‍നിന്നും ഒരു മുത്തെങ്കിലും-
ഉണ്ടായില്ലെങ്കില്‍ ...
ഈ മനുഷ്യജീവിതം കൊണ്ടെന്തു നേട്ടം ?
sheemakkonnayute ilaparathikondu oru kaattu nenjin koodinulliloodea akannu poyi. nannaayirikkunnu
ReplyDeleteവര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങനെയൊരു മഴക്കാലത്താണ് എന്‍റെ കുടക്കീഴില്‍ നിന്ന് മരണത്തിന്‍റെ കൈകളിലേയ്ക്ക് നീയോടിക്കയറിയത്........
ReplyDeleteവരികള്‍ നന്നായി..!
ReplyDeleteആശംസകള്‍.
:-)
ഉപാസന
ഓ.ടോ : ദേശാടകന്‍. എന്താ ഈ പറയുന്നെ. സത്യമാണോ..?
ഒരു കോശത്തില്‍ നിന്നു യാത്രയാരംഭിച്ച രണ്ടു ജീവനുകള്‍. ഒന്നിതാ മഴ പൊഴിയുന്ന ഈ പാതയില്‍............
ReplyDeleteഇല്ല. യാത്രയവസാനിപ്പിച്ചിട്ടില്ല. ആ ജീവന്‍, മഴയില്‍കുതിര്‍ന്നു ലയിച്ചത് നിന്നിലായിരുന്നു.
“ഒരു പൂവ് ഞെട്ടറ്റു വീഴുമ്പോലെ “
ReplyDeleteഇത്രയേയുള്ളൂ ..ആരും. ബാക്കിയൊക്കെ വെറും അഹങ്കാരം മാത്രം.ഞാനിന്നെഴുതിയ കവിത, പോസ്റ്റ് ചെയ്തിട്ടില്ല.
എന്റെ മനസ്സില്‍ ആദ്യം വന്ന വരികള്‍.. “അവരെയുണര്‍ത്താതെ,വാതില്‍ തുറക്കാതെ ഞാന്‍ പുറത്തിറങ്ങി...” മരണം അതൊരു ദുരന്തമാണ്....
എനിക്ക് പേടിയുണ്ട്.. മരണത്തിനെ...
ആദ്യമായാണ് ഇവിടെ....ബ്ലോഗില്‍ “about me" കൊടുത്തിരിക്കുന്നേ കണ്ട് കയറിയതാണ്.വായിച്ച് കഴിഞ്ഞപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഒരു തേങ്ങല്‍ ഉയരുന്ന പോലെ....നന്നായിട്ടോ.......ഭാവുകങ്ങള്‍..
ReplyDeleteനമഹ... പിന്നെയും മഴ..
ReplyDeleteഈ പെങ്കൊച്ചുങ്ങളെകൊണ്ട് തോറ്റ്....
അഭിനന്ദനങ്ങള്‍...
ReplyDeleteവരികള്‍ നന്നായിരിക്കുന്നു .. മനസില്‍ ഒരു വേദനയെവിടെയോ സമ്മാനിച്ചു. .... കാലങ്ങള്‍ കടന്നുപോയാലും നമ്മെ പിന്തുടരുന്ന ഓര്‍മ്മകള്‍. അല്ലെ?
ReplyDeleteഇപ്പോഴാണ് ഈ പോസ്റ്റും ബ്ലോഗും കാണുന്നതു. നല്ല ഒഴുക്കുള്ള വരികള്‍. അഭിനന്ദനങ്ങള്‍ സരിജ..:)
ReplyDeleteനിന്റെ അക്ഷരങ്ങള്‍ അഗ്നിയാകണം...
ReplyDeleteസര്‍വ്വവും സംഹരിച്ച് താണ്ഡവമാടുന്ന അഗ്നി...
ഭസ്മമാക്കി മോക്ഷം നല്‍കുന്ന അഗ്നി...
ആശംസകള്‍...
"ഒരു കോശത്തില്‍ നിന്നു യാത്രയാരംഭിച്ച രണ്ടു ജീവനുകള്‍. ഒന്നിതാ മഴ പൊഴിയുന്ന ഈ പാതയില്‍ യാത്രയവസാനിപ്പിച്ചിരിക്കുന്നു. ഒത്തിരി യാത്രകളെ ബാക്കിവച്ച്, തുണ വന്ന ജീവനെ തനിച്ചാക്കി..."
ReplyDeleteഹൃദയഹാരിയായ എഴുത്ത്.....
ഒറ്റ ശ്വാസത്തില്‍ വായിച്ചു...വായനയുടെ പുരോഗതിക്കൊപ്പം മനസ്സിന്റെ നീറ്റല്‍ ഏറിക്കൊണ്ടിരുന്നു... ആത്മബന്ധത്തിന്റെ ആര്‍ദ്രതയും, തീക്ഷ്ണതയും പറയാതെ പറഞ്ഞ വരികള്‍ .... ഓരോ അക്ഷരങ്ങളിലും ദുഖത്തിന്റെ നനവ്.... പറയാനുള്ളത് വളച്ചുകെട്ടോ വലിച്ചുനീട്ടലോ ഇല്ലാതെ ആറ്റിക്കുറുക്കി, നേരെ ചൊവ്വേ പറയുന്ന സരിജയുടെ ശൈലി മാതൃകാപരം, അഭിനന്ദനീയം...
ഇനിയുമെഴുതുക ... ആശംസകള്‍
സരിജേ, ആദ്യമായാണിവിടെ. എന്തെഴുതണമെന്ന് എനിക്കറിയില്ല. എന്തെഴുതിയാലും അത് അധികമാവില്ല. വെറുതേ ഭംഗിവാക്കുകളൊന്നും പറയുന്നുമില്ല. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. എപ്പോഴുമതേ. ഒരു മിമിഷം കൊണ്ട് ഒരു പൂവിറുക്കുന്നതുപോലെ ഈലോകത്തുനിന്നും കടന്നുപോകാന്‍ വിധിക്കപ്പെട്ടവര്‍ നാം. ആരതോര്‍ക്കാന്‍! കാലം മായ്ക്കാത്ത മുറിവുകളില്ലെങ്കിലും, ചിലമുറിവുകള്‍ ഇടക്കിടെ എവിടെയെങ്കിലുമൊക്കെ തട്ടി ചോരപൊടിയും. ഇത്തരം ഓര്‍മ്മപ്പെടുത്തലുകളുമായി ഇടയ്ക്ക് ഉണ്ടാകുന്ന കറുത്തിരുണ്ട മേഘങ്ങളും, ഇലപറത്തുന്ന കാറ്റും സങ്കടമുണര്‍ത്തുമെങ്കിലും അതിലൂടെ ഒഴുകിയെത്തുന്ന ഈവരികള്‍....ഇനിയും വേണമെന്ന സ്വാര്‍ത്‌ഥതയോടെ....
ReplyDeleteആശംസകള്‍ നേര്‍ന്നുകൊണ്ട്.
സഫലതയെക്കാള്‍ വിരഹമാണ് സുഖം. വിഷാദമാണ് സുഖം. സഫലത ഒരു സുഖമല്ല. എങ്കിലേ ഓര്‍മ്മകള്‍ ഉണ്ടാകൂ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം സഖീ....
ReplyDelete- ഷാനവാസ് കൊനാരത്ത്.
സൊ,സോറി ഡാര്‍ലിംഗ്..ഈ പോസ്റ്റ് മുന്നേ വായിച്ചിരുന്നു...പക്ഷെ,എന്തുകൊണ്ടോ,കമന്റിയില്ല..കമന്റി എന്ന് വിചാരിച്ചു..പറയാന്‍ വന്നത് എല്ലാം മുന്നേ വന്നവര്‍ പറഞ്ഞു പോയല്ലോ..
ReplyDeleteഇഷ്ടപ്പെട്ടു..ഒരുപാട്
ഇഷ്ടപ്പെട്ടു ...നല്ല പോസ്റ്റ്.
ReplyDeletevery touching. മനസ്സില്‍ എന്തൊക്കെയോ വിങ്ങുന്നത് പോലെ.
ആശംസകള്‍
തന്നെ.. തന്നെ...
ReplyDeleteഞാനിവിടെയെത്താന്‍ വൈകിയോ?
:)
so moving ...
ReplyDeleteമനസ്സില്‍ വല്ലാത്തൊരു നീറ്റല്‍ ബാക്കി വയ്ക്കുന്നു ഈ വായന...
ReplyDeleteഅക്ഷരങ്ങളിലൂടെ കാഴ്‌ച നീങ്ങുമ്പോള്‍ മനസ്സില്‍ നൊമ്പരങ്ങള്‍ കൂടുകൂട്ടുന്നു. ഹൃദയസ്‌പന്ദനം എപ്പോഴാണ് നിലക്കുകയെന്നറിയാതെ നാം വെറുതെ....നന്നായി ഒരുപാട്
ReplyDelete"ഛിഠീ ന കൊയി സന്ദേശ്" പാട്ടിലുള്ള ഒരു ആര്‍ദ്രത ഇവിടെയും... നന്നായി എഴുതിയിരിക്കുന്നു....
ReplyDeleteമനസ്സില്‍ തൊടുന്ന വരികള്‍! നല്ല എഴുത്ത്.ആശംസകള്‍.
ReplyDeleteകൊള്ളാം ..... നല്ല വരികള്‍...
ReplyDeleteനന്നായിട്ടുണ്ട്.....ഗഡീ.....
ReplyDeleteപണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് രണ്ട് ജീവ ബിന്ദുക്കള്‍ നടക്കനിറങ്ങി.......ഉള്ളിലെ വിഷദം വരികളില്‍ ഇരുണ്ട് കിടപ്പുണ്ട്.soon there will be candles and prayers എന്ന് gloomy sunday യില്‍ പറയുന്ന പോലെ
ReplyDeleteaa manjukaalam ennil pranayathin njaatuvelayaai..
ReplyDeleteadangaatha kadalaai
swapanathin chillujaalakathil
hai kollam touching
ReplyDeleteഎല്ലാ ദുഖങ്ങളും അവസാനിക്കുന്ന നാളുകള്‍ വരട്ടെ.. ആശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDeletenannayittundu chechi...
ReplyDeleteby ur sweet sis Aasha frm kuwait..
miss u ummmmmma :-)
“കൈകൾ സോഫ്റ്റാണെങ്കിലും മനസ്സൊരു മാഹാസാഹിത്യം“
ReplyDeleteനാന്നായി എന്നു പറഞ്ഞാൽ അധികമാവില്ല...!
എളിയവനൊരു സംശയം..തീർക്കാമൊ?