Saturday, May 17, 2008

'നീ' പ്രശ്നമായി (?)

നന്ദു എന്ന ബ്ളോഗര്‍ സുഹൃത്തിണ്റ്റെ കമണ്റ്റാണ്‌ ഈ പോസ്റ്റിനാധാരം. 'മാധവിക്കുട്ടിക്ക്‌ എഴുതിയത്‌' എന്ന എണ്റ്റെ ആദ്യത്തെ പോസ്റ്റില്‍ മാധവിക്കുട്ടിയെ 'നീ' എന്നു വിശേഷിപ്പിച്ചതിനെക്കുറിച്ചാണ്‌ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌. 'നീ' എന്നു എഴുത്തില്‍ ഉപയോഗിച്ചത്‌ എണ്റ്റെ കളിക്കൂട്ടുകാരി ആയതു കൊണ്ടല്ല, ബഹുമാനകുറവുകൊണ്ടുമല്ല. എഴുത്തിണ്റ്റെ സ്വഭാവികമായ ഒഴുക്കില്‍ അതു സംഭവിച്ച്‌ പോയതാണ്‌. മനസ്സിണ്റ്റെ കാല്‍പനിക ഭാവത്തില്‍ നിന്ന്‌ എഴുതിയപ്പോള്‍ പ്രായഭേദത്തെക്കുറിച്ച്‌ ചിന്തിച്ചില്ല. ഒരു രണ്ടാം വായന നടത്താന്‍ തോന്നിയില്ല, സമയവും ഉണ്ടായിരുന്നില്ല. ഒരു മത്സരത്തിനു വേണ്ടി എഴുതിയതാണിത്‌, മറന്നിരിക്കുമ്പോള്‍ ഒന്നാം സമ്മാനവും തേടിയെത്തി. അതൊരു രണ്ടാം വായനക്ക്‌ അവസരമായി, അപ്പോഴും 'നീ' പ്രശ്നമായി തോന്നിയില്ല. പിന്നെ പൊതുവെ കവിതകളിലും ആധികാരിക ഭാവമില്ലാത്ത എഴുത്തുകളിലും ബഹുമാനത്തിനനുസരിച്ച്‌ പദപ്രയോഗം വേണമൊ എന്ന കാര്യത്തില്‍ എനിക്കു ഇപ്പോഴും സംശയമുണ്ട്‌. ഈ വിഷയത്തില്‍ മറ്റ്‌ ബ്ളോഗര്‍മാരുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്‌.

Monday, May 12, 2008

നമ്മളിതെത്രനാള്‍.... ?

അനുകൂലിക്കാതെയും പ്രതികൂലിക്കാതെയും നമ്മളിതെത്രനാള്‍.... ?
ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും പിന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും വേണ്ടി നടുറോഡില്‍ കിടക്കേണ്ടി വരുന്ന പാവം യാത്രക്കാര്‍! ദൈനംദിന സാമൂഹ്യ ജീവിതം താറുമാറാക്കാന്‍ മാത്രം ഉപകരിക്കുന്ന ഹര്‍ത്താലുകള്‍! ഇങ്ങനെയുള്ള സാമൂഹ്യ അനീതികള്‍കൊണ്ട്‌ ഇന്ത്യ തിളക്കുകയാണ്‌, തിളങ്ങുകകയല്ല. മതത്തിനും രാഷ്ട്രീയത്തിനും പുറത്തു നിന്നു ചിന്തിക്കുമ്പോള്‍ മാത്രമെ യഥാര്‍ത്ഥ നീതിയെന്തെന്നു മനസ്സിലാക്കാനാകു. ഹര്‍ത്താല്‍ നടത്തിയതുകൊണ്ടു മാത്രം ഈ രാജ്യത്ത്‌ എന്തെങ്കിലും ഒരു കാര്യം ശരിയായിട്ടുണ്ടൊ. ഇല്ല എന്നത്‌ നടത്തുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും ഒരു പോലെ അറിയാവുന്ന സത്യം. അനുകൂലിക്കാതെയും പ്രതികൂലിക്കാതെയും നമ്മളിതെത്രനാള്‍.... ?

Sunday, May 4, 2008

എണ്റ്റെ കൂട്ടുകാരറിയാന്‍

കൊയ്ത്തും മെതിയും ആഘോഷമാക്കിയിരുന്ന ഒരു ഗ്രാമത്തിണ്റ്റെ വിശാലതയില്‍ നിന്നാണു IT എന്ന രണ്ടക്ഷര ലോകത്തേക്ക്‌ ഞാനിറങ്ങി വന്നത്‌. കമ്മ്യുണിസം ആദര്‍ശമാക്കിയ ഒരു കുടുംബത്തില്‍ നിന്നാണ്‌ രാഷ്ട്രീയത്തിനു പുറത്തെ ലോകത്തെക്കുറിച്ചു ഞാന്‍ ആദ്യമായി ചിന്തിച്ചത്‌. ഇറക്കുമതി ചെയ്ത ആദര്‍ശങ്ങളെ മുന്‍ നിര്‍ത്തി ഭക്തിയെ ഈശ്വരനെ ഒക്കെ നിഷേധിക്കുന്ന സഖാക്കള്‍ക്കായി അവരുടെ അമ്മമാര്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നടത്തുന്ന നാടാണ്‌ നമ്മുടേത്‌. എന്തു കൊണ്ടാണ്‌ കമ്മ്യുണിസം ഈശ്വരനെ നിഷേധിക്കുന്നതെന്ന ചോദ്യത്തിനു ഇതു വരെ ഒരു സഖാവും മറുപടി പറഞ്ഞില്ല. ഒരു പക്ഷെ ഉത്തരമറിയാവുന്നവരെ ഇതുവരെ ഞാന്‍ കണ്ടെത്തിയിട്ടുണ്ടാവില്ല. ഉത്തരം കിട്ടും വരെ നമ്മുടെ സംസ്ക്കാരത്തിനനുസരിച്ചൂ ആദര്‍ശങ്ങളെ മാറ്റിയെടുക്കുന്നതില്‍ ചുമതലപ്പെട്ടവര്‍ക്കു സംഭവിച്ച മറവിയാണെന്നു വിചാരിക്കുന്നു.

Friday, May 2, 2008

ചില ചോദ്യങ്ങള്‍

കൊയ്യാനാളില്ലാതെ നെല്ലു നശിക്കുന്ന പാടങ്ങളിലേക്ക്‌ എന്തുകൊണ്ട്‌ നമ്മുടെ ട്രേഡ്‌ യൂണിയന്‍ തൊഴിലാളികള്‍ക്കു ഇറങ്ങിക്കൂടാ? നോക്കു കൂലി വാങ്ങുന്നതിലും അന്തസ്സല്ലെ കൊയ്ത്ത്‌ കൂലി വാങ്ങുന്നത്‌?CITU ,INTUC എന്നിങ്ങനെ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന തൊഴിലാളി സംഘടനകള്‍ വിചാരിച്ചാല്‍ കൊയ്ത്തുകാരുടെ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനാവില്ലെ?